ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. സി​റ്റി​യു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം കി​രീ​ട നേ​ട്ട​മാ​ണി​ത്. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ്ഹാ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് സി​റ്റി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്.

ര​ണ്ടാം മി​നി​റ്റി​ൽ ഫി​ൽ ഫോ​ഡ​ൻ സി​റ്റി​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി. 18-ാം മി​നി​റ്റി​ൽ ഫോ​ഡ​ൻ വീ​ണ്ടും വ​ല​കു​ലു​ക്കി. 42-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് ക​ദു​സ് വെ​സ്റ്റ് ഹാ​മി​നാ​യി ഗോ​ൾ നേ​ടി.

59-ാം മി​നി​റ്റി​ല്‍ റോ​ഡ്രി​ഗോ​യാ​ണ് സി​റ്റി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച മൂ​ന്നാം ഗോ​ൾ വ​ല​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് വെ​സ്റ്റ് ഹാ​മി​ന്‍റെ താ​ര​ങ്ങ​ൾ ഗോ​ൾ മ​ട​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.

38 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 91 പോ​യി​ന്‍റു നേ​ടി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ വി​ജ​യം. എ​വ​ർ​ട്ട​ണെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് തോ​ൽ​പ്പി​ച്ച ആ​ഴ്സ​ണ​ൽ 89 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു.