കൊ​ച്ചി : ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. കോ​ല​ഞ്ചേ​രി കി​ടാ​ച്ചി​റ വീ​ട്ടി​ല്‍ ലീ​ല (64) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ലീ​ല​യു​ടെ ഭ​ര്‍​ത്താ​വ് വേ​ണാ​ട്ട് ജോ​യി (ജോ​സ​ഫ്, 77) പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ത​ന്‍റെ സ്വ​ത്തു​ക്ക​ൾ ഭാ​ര്യ​യും മ​ക്ക​ളും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ജോ​യി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

ഇ​വ​രു​ടെ മൂ​ന്ന് മ​ക്ക​ളും വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്താ​ണ്. ജോ​യി​യും ഭാ​ര്യ​യും ഓ​സ്ട്രേ​ലി​യാ​യി​ലു​ള്ള മ​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു ത​മാ​സം. മൂ​ന്ന് മാ​സം മു​മ്പ് ജോ​യി നാ​ട്ടി​ലെ​ത്തി. ഒ​രാ​ഴ്ച മു​മ്പാ​ണ് ലീ​ല തി​രി​ച്ചെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ടു​ക്ക​ള​യി​ൽ വ​ച്ച് അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു എ​ന്ന് ജോ​യി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.