ടെ​ഹ്റാ​ൻ: ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​സ​ർ​ബൈ​ജാ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം ജോ​ൽ​ഫ ന​ഗ​ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ഹെ​ലി​കോ​പ്റ്റ​ർ തി​രി​ച്ചി​റ​ക്കി​യെ​ന്ന് ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ ആ​മി​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണ​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​യ​താ​യും ഇ​റാ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​പ്പെ​ട്ടു.

ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ൽ​യേ​വി​യു​മാ​യി ചേ​ർ​ന്ന് അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഇ​ബ്രാ​ഹിം റൈ​സി അ​സ​ർ​ബൈ​ജാ​നി​ൽ എ​ത്തി​യ​ത്.