കാസർഗോഡ്: കു​റ്റി​ക്കോ​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മരിച്ചു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ബ​ന്ത​ടു​ക്ക സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ (71), ഭാ​ര്യ ചി​ത്ര​ക​ല (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ബോ​വി​ക്കാ​നം-കു​റ്റി​ക്കോ​ൽ റോ​ഡി​ൽ കു​ന്നു​മ്മ​ൽ ക​യ​റ്റ​ത്തി​ലാ​ണ് അപകടമുണ്ടായത്. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃക്സാക്ഷികൾ പറയുന്നത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ബ​ന്ത​ടു​ക്ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോർച്ചറിയിലേക്ക് മാ​റ്റി.