കൊ​ല്ലം: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ക​യ​റി ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ൻ മീ​റ്റ​ര്‍ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ. ക​ണ്ണ​ന​ല്ലൂ​ര്‍ ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സി​റാ​ജു​ദീ​ന്‍(63), ക​ണ്ണ​ന​ല്ലൂ​ര്‍ വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ നാ​സ​ര്‍(44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ക്രി സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ടി​ൽ ആ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മീ​റ്റ​ർ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യ​ലാ​ണ് രീ​തി.

വെ​ളി​ന​ല്ലൂ​ര്‍ സു​രേ​ഷ് ഭ​വ​നി​ല്‍ സു​രേ​ഷ് കു​മാ​റി​ന്‍റെ വീട്ടിലെ വാ​ട്ട​ര്‍​മീ​റ്റ​ർ മോ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ മീ​റ്റ​ര്‍ മോ​ഷ്ടി​ച്ച് ചാ​ക്കി​ല്‍ ആ​ക്കി വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സു​രേ​ഷി​ന്‍റെ മ​ക​ന് സം​ശ​യം​തോ​ന്നി​യ​തോ​ടെ വാ​ര്‍​ഡ് മെ​മ്പ​റെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.