ബം​ഗ​ളൂ​രു: നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യെ 27 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ഐ​പി​എ​ൽ പ്ലേ ​ഓ​ഫി​ൽ. സ്കോ​ർ: ബം​ഗ​ളൂ​രു 218/5 ചെ​ന്നൈ 197/7. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ആ​ര്‍​സി​ബി നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 218 റ​ൺ​സ് നേ​ടി.

ഫാ​ഫ് ഡു ​പ്ലെ​സി​സ് (39 പ​ന്തി​ല്‍ 54), വി​രാ​ട് കോ​ഹ്‌​ലി (29 പ​ന്തി​ല്‍ 47), ര​ജ​ത് പ​ടി​ധാ​ര്‍ (23 പ​ന്തി​ല്‍ 41), കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ (17 പ​ന്തി​ല്‍ 38) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ആ​ര്‍​സി​ബി​യെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ചെ​ന്നൈ​ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ 197 റ​ൺ​സ്മാ​ത്ര​മെ നേ​ടാ​ൻ ക​ഴി​ഞ്ഞൊ​ള്ളു. ചെ​ന്നൈ​യെ 201 ന് ​താ​ഴെ​യു​ള്ള സ്കോ​റി​ല്‍ ഒ​തു​ക്കി​യാ​ല്‍ മാ​ത്ര​മെ ആ​ര്‍​സി​ബി​ക്ക് പ്ലേ ​ഓ​ഫി​ലെ​ത്താ​ന്‍ സാ​ധി​ക്കൂ എ​ന്ന​തി​നാ​ൽ ബം​ഗ​ളൂ​രു ബോ​ളേ​ഴ്സി​ന്‍റെ കൃ​ത്യ​ത​യാ​ർ​ന്ന ബോ​ളി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ സി​എ​സ്കെ താ​ര​ങ്ങ​ൾ​ക്കാ​യി​ല്ല.

ര​ചി​ൻ ര​വീ​ന്ദ്ര (37 പ​ന്തി​ല്‍ 61), ര​ഹാ​നെ (22 പ​ന്തി​ല്‍ 33) ര​വീ​ന്ദ്ര ജ​ഡേ​ജ (22 പ​ന്തി​ൽ 42), എം.​എ​സ്. ധോ​ണി (13 പ​ന്തി​ല്‍ 25) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ടീ​മി​ന്‍റെ പ്ലേ ​ഓ​ഫ് ബ​ർ​ത്ത് ഉ​റ​പ്പി​ക്കാ​നാ​യി​ല്ല.

കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ്, സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ടീ​മു​ക​ൾ നേ​ര​ത്തെ ത​ന്നെ പ്ലേ ​ഓ​ഫ് ഉ​റ​പ്പാ​ക്കി​യി​രു​ന്നു.