ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​ങ്ങ​ള്‍ ഒ​രു രീ​തി​യി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ന്‍​കാ​ല​ത്തെ മാ​ധ്യമ​പ്ര​വ​ര്‍​ത്ത​ന രീ​തി​യി​ല്‍​നി​ന്ന് ഇ​പ്പോ​ള്‍ വ്യ​ത്യാ​സം വ​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളു​ടെ ഈ ​രീ​തി പി​ന്തു​ട​രാ​ന്‍ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. വേ​ണ​മെ​ങ്കി​ല്‍ ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാം. എ​ന്നാ​ല്‍ താ​ന്‍ അ​ത് ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി.

ഗ്രാ​മ​ങ്ങ​ളി​ല്‍​പ്പോ​യി ചെ​റു പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് താ​ന്‍ ചെ​യ്യു​ന്ന​ത്. പു​തി​യ ഒ​രു സം​സ്‌​കാ​ര​മാ​ണ് താ​ന്‍ പ​ടു​ത്തു​യ​ര്‍​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഇ​ത് വേ​ണ​മെ​ങ്കി​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു.

എ​നി​ക്ക് ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണം. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.