തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ​സ്. രാ​മ​ച​ന്ദ്ര​ൻപി​ള്ള​യു​ടെ മ​ക​ൻ ബി​പി​ൻ ച​ന്ദ്ര​ൻ (50) അ​ന്ത​രി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ വ​കു​പ്പ് വൈ​സ് ചെ​യ​ർ​മാ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ത​ക​രാ​റി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പേ​ട്ട ആ​ന​യ​റ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം റോ​ഡി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും. പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം വൈ​കി​ട്ട് നാ​ലി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ശാ​ന്തി​ക​വാ​ട​ത്തി​ലാ​ണ് സം​സ്കാ​രം.

ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ബി​പി​ൻ ച​ന്ദ്ര​ൻ എ​ന്‍റ​ർ​പ്ര​ണ​ർ ബി​സി​ന​സ് മാ​ഗ​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​റാ​യി​രു​ന്നു. ബി​സി​ന​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്, ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് എ​ന്നീ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ൻ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.