അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു
Monday, May 6, 2024 6:58 AM IST
ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസ് ഞായറാഴ്ച അർധരാത്രിയോടെ ചില അജ്ഞാതർ ആക്രമിച്ചു. ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു.
സംഭവത്തെ തുടർന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗൽ പാർട്ടി ഓഫീസിലെത്തി. സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഉന്നതപോലീസ് ഉദ്യോഗസ്ഥരും പോലീസ് സേനയും സ്ഥലത്തെത്തി പാർട്ടി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് ഉറപ്പ് നൽകി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.