ഡോണൾഡ് ട്രംപിന്റെ വിചാരണയ്ക്കിടെ യുവാവ് തീകൊളുത്തി ജീവനൊടുക്കി
Sunday, April 21, 2024 6:19 AM IST
ന്യൂയോർക്ക്: പണമിടപാട് കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കവേ കോടതിമുറിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ചു.
ഫ്ളോറിഡ സ്വദേശിയായ മുപ്പതുകാരൻ മാക്സ് അസാരെല്ലായാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 1.30-ഓടെയാണ് ഇയാൾ കോടതിവളപ്പിലെത്തിയത്. പിന്നാലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതെന്നു പറഞ്ഞ് ലഘുലേഖകൾ ഉയർത്തിക്കാട്ടി.
ഇത് ചുറ്റും വിതറിയശേഷം മാക്സ് ദേഹത്തു തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈസമയം ട്രംപിന്റെ അനുയായികൾ കോടതിക്കുപുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു.