തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​ന്ത്യ​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി​യി​ലാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഭാ​വി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ നൂ​റ് ദി​ന​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​യെ​ന്നോ, ദ​ക്ഷി​ണേ​ന്ത്യ​യെ​ന്നോ വി​ഭ​ജ​ന​മി​ല്ല. ബി​ജെ​പി കു​ടും​ബ പാ​ർ​ട്ടി​യ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും പ്ര​ധാ​ന​മ​ന്ത്രി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

സ​ഹ​ക​ര​ണ ബാ​ങ്ക് വി​ഷ​യ​ത്തി​ലും മാ​സ​പ്പ​ടി കേ​സി​ലു​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വി​ഷ​യ​ത്തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ മോ​ദി വി​മ​ർ​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യും മ​ക​ളും വ​രെ അ​ഴി​മ​തി​യി​ൽ പെ​ട്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാ​സ​പ്പ​ടി കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.