നാടിന്റെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ മുകേഷിന് സാധിക്കാറുണ്ട്: മുഖ്യമന്ത്രി
Wednesday, April 10, 2024 10:57 AM IST
തിരുവനന്തപുരം: മുഖവുര ആവശ്യമില്ലാത്ത വ്യക്തിയാണ് മുകേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ നാടിന്റെ പ്രശ്നങ്ങള്‍ നിയമസഭയില്‍ വ്യക്തതയോടും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാന്‍ മുകേഷിന് സാധിക്കാറുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു കലാകാരനെന്ന നിലയ്ക്ക് മലയാള സിനിമയ്ക്കും സാംസ്കാരിക കേരളത്തിനും വലിയ സംഭാവനകൾ നൽകിയ അദ്ദേഹം പിന്നീട് ജനപ്രതിനിധിയായും തിളങ്ങി. ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതക്കും വർഗീയ ശക്തികളിൽ നിന്ന് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ജനകീയ മുന്നേറ്റങ്ങളുടെ നേതൃത്വമാവാനും സഖാവിന് കഴിയുമെന്നും പോസ്റ്റിൽ പറയുന്നു.
കൊല്ലം മണ്ഡലത്തിലെ സ്ഥാനാർഥിയായ മുകേഷിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ചവറ, കുണ്ടറ, ചടയമംഗലം എന്നിവിടങ്ങളിൽ നടന്ന പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തു.