കൊ​ച്ചി: വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്ത് എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ട്രി​പ്പി​ള്‍ ജീ​വ​പ​ര്യ​ന്തം. തോ​പ്പും​പ​ടി സ്വ​ദേ​ശി ശി​വ​നെ​യാ​ണ് എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 4.60 ല​ക്ഷം രൂ​പ പി​ഴയും അടയ്ക്കണം.

2018 മേ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള പ​രി​ച​യ​ത്തി​ന്‍റെ മ​റ​വി​ല്‍ ഇ​യാ​ള്‍ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തോ​പ്പും​പ​ടി പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ, വി​ചാ​ര​ണ കാ​ല​യ​ള​വി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി 60 വ​യ​സു​കാ​ര​ന് ട്രി​പ്പി​ള്‍ ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്.

ഇയാൾക്ക് വി​വി​ധ കേ​സു​ക​ളി​ലാ​യി 25 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യു​​ണ്ട്. അ​തി​ല്‍ ആ​ദ്യ​ത്തെ 10 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച ശേ​ഷ​മാ​കും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ആ​രം​ഭി​ക്കു​ക. ജീ​വ​പ​ര്യ​ന്തം എ​ന്നാ​ല്‍ ജീ​വി​താ​വ​സാ​നം​വ​രെ​യാ​ണെ​ന്ന് കോ​ട​തി വി​ധി​ന്യാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.