കോ​ഴി​ക്കോ​ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്ത്രീ ​പീ​ഡ​ക​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്കൊ​പ്പ​മ​ല്ല വേ​ട്ട​ക്കാ​ര​നൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ നി​ന്ന​ത്.

യു​വ​തി​ക്ക് വേ​ണ്ടി നി​ല​പാ​ടെ​ടു​ത്ത ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​നി​ത​യെ ദ്രോ​ഹി​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ട് പോ​ലും ഇ​ത്ര​യും ദി​വ​സം അ​വ​രു​ടെ നി​യ​മ​നം ത​ട​ഞ്ഞു​വ​ച്ച​ത് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത തെ​ളി​യി​ക്കു​ന്ന​താ​ണ്.

അ​തി​ജീ​വി​ത​യെ സ​ഹാ​യി​ച്ചു​വെ​ന്ന​താ​ണ് ഈ ​സ​ർ​ക്കാ​ർ അ​നി​ത​യി​ൽ ക​ണ്ട കു​റ്റം. അ​ന​ധി​കൃ​ത​മാ​യി സി​പി​എം ക്രി​മി​ന​ലു​ക​ളെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​മി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​താ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി ഒ​രു മ​ന​സാ​ക്ഷി​യു​മി​ല്ലാ​തെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.