ഭാരതത്തിന്റെ ഭാവി തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് ശശി തരൂർ
Wednesday, April 3, 2024 7:05 PM IST
തിരുവനന്തപുരം: ഭാരതത്തിന്റെ ഭാവി തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാൻ തന്നെയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും മത്സരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കൈയിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ്.
തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു.