മു​രി​ങ്ങൂ​ർ: മു​രി​ങ്ങൂ​രി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ഏ​ക​ദേ​ശം നാ​ല്പ​തു വ​യ​സു​കാ​ര​ന്‍റേ​തെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പാ​ണ് മേ​ലൂ​ർ റോ​ഡി​ൽ പാ​ല​ത്തു​ഴി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്നു അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ദ്ര​വി​ച്ചു​തു​ട​ങ്ങി​യ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. എ​ന്നാ​ൽ, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​പ്പോ​ൾ ഏ​ക​ദേ​ശം ര​ണ്ടു​മാ​സ​മാ​ണ് പ​ഴ​ക്ക​മു​ള്ള​ത്. ആ​രെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​ക​ണം.

നീ​ള​മു​ള്ള അ​സ്ഥി​ക​ൾ​ക്ക് ഒ​ടി​വു​ക​ളി​ല്ല. സൂ​പ്പ​ർ ഇം​പോ​സി​ഷ​ൻ വ​ഴി അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം അ​സ്ഥി​കൂ​ടം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.