സൈമണ്‍ ഹാരിസ് അയർലൻഡ് പ്രധാനമന്ത്രിയായേക്കും
Friday, March 22, 2024 2:23 AM IST
ഡബ്ലിൻ: ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് ഐറിഷ് പ്രധാനമന്ത്രിയായേക്കും. കഴിഞ്ഞദിവസം രാജിവച്ച ലിയോ വരാഡ്കറിനു പകരമാണ് ഹാരിസ് (37) പ്രധാനമന്ത്രിയാകുക.
ഹെലൻ മക് എന്റീ, ഹീതർ ഹംഫ്രേയ്സ്, പാസ്കൽ ഡോണോഹോ എന്നിവർ മത്സരരംഗത്തുനിന്നു പിന്മാറിയതോടെ ഹാരിസ് പ്രധാനമന്ത്രിയാകുമെന്നാണു റിപ്പോർട്ട്. ഇന്ത്യൻവംശജനായ വരാഡ്കർ ബുധനാഴ്ചയാണു രാജിവച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ഫിനെ ഗേൽ, ഫിയാനാ ഫെയിൽ എന്നീ രണ്ടു പ്രമുഖ പാർട്ടികളും ഗ്രീൻ എന്ന ചെറു പാർട്ടിയും ഉൾപ്പെടുന്ന സഖ്യകക്ഷി സർക്കാരാണ് അയർലൻഡ് ഭരിക്കുന്നത്. റൊട്ടേഷൻ സന്പ്രദായത്തിൽ 2022ലാണ് വരാഡ്കർ പ്രധാനമന്ത്രിയായത്.