ചെന്നൈയെ നയിക്കാൻ "തല'യില്ല; ഗെയ്ക്വാദ് നയിക്കും
Thursday, March 21, 2024 4:42 PM IST
ചെന്നൈ: ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക സ്ഥാനത്തുനിന്ന് എം.എസ്.ധോണി ഒഴിഞ്ഞു. യുവതാരം റുതുരാജ് ഗെയ്ക്വാദ് ഇനി ടീമിനെ നയിക്കും.
ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ധോണിയാണ്. 2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു.
ഇന്ന് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ ക്യാപ്റ്റാനായി യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ അവതരിപ്പിച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെയും നേരത്തെ മാറ്റിയിരുന്നു.ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്.
2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റൻമാരില് രോഹിത് ശര്‍മക്ക് ഒപ്പമാണ്.