യുക്രെയ്ൻ പ്രസിഡന്റുമായി മോദി സംസാരിച്ചു
Thursday, March 21, 2024 3:52 AM IST
ന്യൂഡൽഹി: യുക്രെയ്ൻ പ്രസിഡന്റുമായി ടെലിഫോണിലൂടെ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ-റഷ്യ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ അറിയിച്ചു.
ജനങ്ങൾക്കു മുഖ്യപരിഗണ നൽകിയുള്ള സമീപനത്തോടൊപ്പം ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നപരിഹാരം തേടണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായുള്ള ടെലിഫോൺ സന്ദേശത്തിൽ മോദി പറഞ്ഞു.
നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിനുമായുള്ള സംഭാഷണത്തിലും സമാനനിലപാടാണു മോദി സ്വീകരിച്ചത്.