നരേന്ദ്ര മോദിയുടേത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വന്ന സർക്കാരെന്ന് വി. മുരളീധരൻ
Friday, March 15, 2024 1:09 AM IST
തിരുവനന്തപുരം: നരേന്ദ്ര മോദിയുടേത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വന്ന സർക്കാരെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജന പങ്കാളിത്തത്തോടെയുള്ള സദ്ഭരണമാണ് 10 വർഷം രാജ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ക്ലാര്ക്കിനെക്കൊണ്ട് നിവേദനം തയാറാക്കി മന്ത്രിക്ക് കൊടുക്കാൻ ആര്‍ക്കും പറ്റും.
അതുകൊണ്ട് ജനങ്ങളുടെ ആവശ്യം നടപ്പാവില്ല. ജനങ്ങളിലേക്ക് ഇറങ്ങി വന്ന് അത് ഉറപ്പ് വരുത്താൻ കൂടി ജനപ്രതിനിധികൾക്ക് കഴിയണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.