ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമുകൾ
Tuesday, March 5, 2024 7:27 AM IST
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ പുരുഷ-വനിത ടേബിൾ ടെന്നീസ് ടീമുകൾ. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യത ലഭിച്ചത്.
നിലവിൽ പുരുഷ ടീം 15-ാം സ്ഥാനത്തും വനിത ടീം 13-ാം റാങ്കിലുമാണ്. സിംഗിൾസിൽ പുരുഷ-വനിത വിഭാഗത്തിലും ഒളിമ്പിക്സിന് യോഗ്യത നേടാനായി.
ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ പുറത്തായതോടെ ഇന്ത്യൻ ടീമുകൾക്ക് ഒളിമ്പിക്സിന് യോഗ്യത നേടാനായിരുന്നില്ല.ടീമിനത്തിൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടുന്നത് ആദ്യമാണ്.
2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് ഉൾപ്പെടുത്തിയ ശേഷം ടീമിനത്തിൽ ഇന്ത്യ യോഗ്യത നേടുന്നത് ചരിത്രത്തിലാദ്യമാണ്.