ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
Tuesday, March 5, 2024 7:08 AM IST
പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് പ​യ്യ​നെ​ടം അ​ക്കി​പ്പാ​ട​ത്ത് ന​ട​ക്കാ​വി​ല്‍ രാ​ജീ​വി​ന്‍റെ മ​ക​ള്‍ അ​നാ​മി​ക (18) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ സ​മീ​പ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​വി​ടെ നി​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<