തി​രു​വ​ന​ന്ത​പു​രം: കോ​ത​മം​ഗ​ലം ടൗ​ണി​ൽ​ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യും എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ​യും അറ​സ്റ്റി​നെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ, കെഎ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​വ​ർ, മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ എം​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ പ്ര​തി​ഷേ​ധം.

അ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യു​ടെ ഫ്ള​ക്സ് കീ​റി​യ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു. പോ​ലീ​സും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്കു പി​ന്തു​ണ ന​ൽ​കി.