ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന് വി​ജ​യം. യു​പി വാ​രി​യേ​ഴ്‌​സി​നെ 23 റ​ണ്‍​സി​ന് ത​ക​ർ​ത്താ​ണ് സ്മൃ​തി മ​ന്ദാ​ന​യും സം​ഘ​വും വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

സ്കോ​ർ ആ​ർ​സി​ബി: 198/3 യു​പി: 175/8. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ആ​ർ​സി​ബി​ക്കാ​യി ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന​യും(80) എ​ലി​സെ പെ​റി(58) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ൺ​സ് നേ​ടി.

യു​പി​ക്കാ​യി അ​ഞ്ജ​ലി സ​ർ​വാ​ണി, ദീ​പ്തി ശ​ർ​മ്മ,സോ​ഫി എ​ക്ലെ​സ്റ്റോ​ൺ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റ് നേ​ടി.

ആ​ര്‍​സി​ബി ഉ​യ​ര്‍​ത്തി​യ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രാ​നി​റ​ങ്ങി​യ വാ​രി​യേ​ഴ്‌​സി​ന് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 175 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ക്യാ​പ്റ്റ​ൻ അ​ലീ​സ ഹീ​ലി(55) റ​ൺ​സ് നേ​ടി.

ആ​ർ​സി​ബി താ​ര​ങ്ങ​ളാ​യ സോ​ഫി ഡി​വൈ​ൻ, സോ​ഫി മോ​ളി​ന​ക്സ്, ജോ​ർ​ജി​യ വെ​യ​ർ​ഹാം, ശോ​ഭ​ന ആ​ശ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 80 റ​ൺ​സ് നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.