കോ​ട്ട​യം: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മു​സാ​ഫി​ർ റ​ഹ്മാ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ കോ​ട്ട​യം സം​ക്രാ​ന്തി​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ജോ​ലി അ​ന്വേ​ഷി​ച്ച് എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്രെ​യി​ന്‍റെ വാ​തി​ലി​ന് സ​മീ​പം യാ​ത്ര ചെ​യ്യു​മ്പോ​ൾ കാ​ൽ തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം റെ​യി​ൽ​ട്രാ​ക്കി​ന് സ​മീ​പ​ത്ത് വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും, ആ​ർ​പി​എ​ഫും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.