തൃ​ശൂ​ർ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ലെ​ത്തി. മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ർ‌​ഥി​യെ ബി​ജെ​പി പ്രവ​ർ​ത്ത​ക​ർ ചേ​ർ​ന്ന് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​രി​ച്ചു.

തൃ​ശൂ​രി​ലേ​ത് യു​ദ്ധ​മ​ല്ല പോ​രാ​ട്ട​മാ​ണെന്ന് അദ്ദേഹം പറഞ്ഞു. പ്ര​വ​ർ​ത്ത​ക​രു​ടെ സ്വീ​ക​ര​ണം ആ​വേ​ശ​ക​ര​മാ​ണ്. തൃ​ശൂ​രി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി വ്യക്തമാക്കി.

റെയി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബൈ​ക്ക് റാ​ലി​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ സു​രേ​ഷ് ഗോ​പി​യെ സ്വ​രാ​ജ് റൗ​ണ്ടി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ റോ​ഡ്ഷോ​യും സം​ഘ​ടി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച​മു​ത​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി റോ​ഡ്ഷോ​യോ​ടെ പ്ര​ച​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.