തി­​രു­​വ­​ന­​ന്ത­​പു​രം: പൂ​ക്കോ​ട് വെ​റ്റി​ന­​റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി­​ന് പി­​ന്നാ­​ലെ കാ­​മ്പ­​സി​ലെ എ­​സ്­​എ­​ഫ്‌­​ഐ അ­​ക്ര­​ത്തെ­​ക്കു­​റി­​ച്ച് വെ­​ളി­​പ്പെ­​ടു­​ത്ത­​ലു­​മാ​യി മു​ന്‍ പി​ടി­​എ പ്ര­​സി­​ഡ​ന്‍റ് കു­​ഞ്ഞാ​മു. കാ­​മ്പ­​സി​ലും ഹോ­​സ്­​റ്റ­​ലി​ലും എ­​സ്­​എ­​ഫ്‌­​ഐ അ­​ക്ര­​മം പ­​തി­​വാ­​യി­​രു­​ന്നെ­​ന്ന് കു­​ഞ്ഞാ­​മു പ്ര­​തി­​ക­​രി​ച്ചു.

ഇ­​ത് നി­​യ­​ന്ത്രി­​ക്കാ​ന്‍ സി­​സി­​ടി­​വി സ്ഥാ­​പി­​ച്ചെ­​ങ്കി­​ലും എ­​സ്­​എ­​ഫ്‌­​ഐ നേ­​താ­​ക്ക​ള്‍ അ­​ത് എ­​ടു­​ത്ത് ക­​ള­​ഞ്ഞു­​ക­​ള​ഞ്ഞു. ജൂ­​നി­​യ​ര്‍ വി­​ദ്യാ​ര്‍­​ഥി​ക­​ളെ നി­​യ­​ന്ത്രി­​ക്കു​ന്ന­​ത് എ­​സ്­​എ­​ഫ്‌­​ഐ നേ­​താ­​ക്ക­​ളാ​ണ്.

ജൂ­​നി­​യ​ര്‍ വി­​ദ്യാ​ര്‍­​ഥി­​ക­​ളു­​ടെ മു­​റി­​യി​ല്‍ നി​ര്‍­​ബ­​ന്ധി­​ച്ച് ചെ­​ഗു­​വേ­​ര­​യു­​ടെ​യും ലെ­​നി­​ന്‍റെ​യും ചി­​ത്ര­​ങ്ങ​ള്‍ സ്ഥാ­​പി­​ച്ചി­​രു​ന്നു. ഹോ​സ്റ്റ​ലി​ല്‍ ഇ​ടി​മു​റി ഉ​ണ്ടാ​യി​രു​ന്നു­​വെ​ന്നും ഇ­​ദ്ദേ­​ഹം വെ­​ളി­​പ്പെ­​ടു​ത്തി.