പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി നേ​ർ​ച്ച​ക്കെ​ത്തി​ച്ച ആ​ന വി​ര​ണ്ടോ​ടി. പാ​ല​ക്കാ​ട് വ​ട​ക്കും​മു​റി​യി​ലാ​ണ് സം​ഭ​വം. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ത്തു എ​ന്ന ആ​ന​യാ​ണ് വി​ര​ണ്ടോ​ടി​യ​ത്.

പാ​പ്പാ​ന്മാ​ർ ചാ​യ​കു​ടി​ക്കു​ന്ന​തി​നി​ടെ ആ​ന ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​താ​യാ​ണ് വി​വ​രം. ആ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം വി​ര​ണ്ടോ​ടി​യ ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ര​ണ്ടോ​ടി​യ ആ​ന ഒ​രാ​ളെ ച​വി​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ര​ണ്ട് പ​ശു​ക്ക​ളെ​യും ഒ​രു ആ​ടി​നെ​യും ആ​ന ച​വി​ട്ടി​ക്കൊ​ന്നു. ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.