ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ ആ​ദ്യ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ​നി​ന്നും വീ​ണ്ടും ജ​ന​വി​ധി തേ​ടും. മൂ​ന്നാം ത​വ​ണ​യാ​ണ് മോ​ദി വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും.

16 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 195 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ 12 സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

34 കേന്ദ്രമന്ത്രിമാരും ര​ണ്ട് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. പ​ട്ടി​ക​യി​ൽ 47 യു​വാ​ക്ക​ളും 28 വ​നി​ത​ക​ളും ഇ​ടം പി​ടി​ച്ചു. കേ​ര​ള​ത്തി​ലെ ആ​ദ്യ പ​ട്ടി​ക​യി​ല്‍ സു​രേ​ഷ് ഗോ​പി​യ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ ഇ​ടം പി​ടി​ച്ചു.