തൃ​ശൂ​ർ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് വൈ​കു​ന്നേ​രം പ​റ​വ​ട്ടാ​നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക‌​ട​ത്തി​ൽ തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ജെ​റി​ൻ (18), വി​ല്ല​ടം സ്വ​ദേ​ശി സൂ​ര്യ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ണ്ണൂ​ത്തി ഭാ​ഗ​ത്തു നി​ന്നും വ​ന്ന സ്കൂ​ൾ വാ​നി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ബ​സി​ന​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു. പോ​ലീ​സും ഫ‌​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.

യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടുകാ​ർ​ക്ക് വി​ട്ടു​ന​ൽ​കും.