ഹി​മാ​ച​ലി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വാ​സം; ബ​ജ​റ്റ് പാ​സാ​യി
ഹി​മാ​ച​ലി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വാ​സം; ബ​ജ​റ്റ് പാ​സാ​യി
Wednesday, February 28, 2024 5:18 PM IST
ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ വി​മ​ത നീ​ക്ക​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം. നി​യ​മ​സ​ഭ​യി​ല്‍ ബ​ജ​റ്റ് പാ​സാ​യി. 15 ബി​ജെ​പി എം​എ​ല്‍​എ​മാ​രെ സ്പീ​ക്ക​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി​യാ​ണ് ബ​ജ​റ്റ് പാ​സാ​കു​ന്ന​തി​നു നി​ര്‍​ണാ​യ​ക​മാ​യി മാ​റി​യ​ത്.

വി​മ​ത നീ​ക്കം ന​ട​ത്തി​യ ആ​റ് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​രു​ന്ന​താ​യും സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന പൊ​ളി​ഞ്ഞു​വെ​ന്നും മു​ഖ്യ​മ​ന്ത്രി സു​ഖ്‍​വി​ന്ദ​ര്‍ സിം​ഗ് സു​ഖു പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വും സം​ഘ​വും ഗ​വ​ർ​ണ​റെ ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി എം​എ​ൽ​എ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച വോ​ട്ടെ​ടു​പ്പി​നി​ടെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. ആ​കെ 25 എം​എ​ല്‍​എ​മാ​രാ​ണ് ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​ക്കു​ള്ള​ത്. 15 പേ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​തോ​ടെ അം​ഗ​സം​ഖ്യ 10 ആ​യി. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ന്നാ​ൽ 10 പേ​ർ​ക്കു മാ​ത്ര​മേ ഇ​നി പ​ങ്കെ​ടു​ക്കാ​നാ​വൂ.

ഇ​തി​നി​ടെ, കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യി ഒ​രു മ​ന്ത്രി​യും രാ​ജി​വ​ച്ചി​രു​ന്നു. വി​ക്ര​മാ​ദി​ത്യ സിം​ഗ് ആ​ണ് മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​ത്.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ക്രോ​സ് വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വി​ന്ദ​ർ സിം​ഗ് സു​ഖു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ബി​ജെ​പി ഒ​രു​ങ്ങി​യ​ത്. ‌
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<