ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ​യും മ​റി​ക​ട​ന്ന് യു​വ​താ​രം യ​ശ​സ്വി ജ​യ്സ്വാ​ള്‍. പു​തി​യ റാ​ങ്കിം​ഗി​ല്‍ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ മു​ന്നേ​റി യ​ശ​സ്വി പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഒ​രു സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി​യ രോ​ഹി​ത് പ​തി​മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ കോ​ഹ്‌​ലി മാ​ത്ര​മാ​ണ് യ​ശ​സ്വി​ക്കു മു​ന്നി​ലു​ള്ള​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കാ​തി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി ര​ണ്ട് സ്ഥാ​ന​ങ്ങ​ള്‍ താ​ഴേ​ക്കി​റ​ങ്ങി ഒ​മ്പ​താ​മ​താ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ യു​വ​താ​രം ശു​ഭ്മാ​ന്‍ ഗി​ല്‍ നാ​ലു സ്ഥാ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന് 31-ാം സ്ഥാ​ന​ത്തെ​ത്തി.

കി​വീ​സ് സൂ​പ്പ​ർ​താ​രം കെ​യ്ൻ വി​ല്യം​സ​ണാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​സീ​സ് താ​രം സ്റ്റീ​വ് സ്മി​ത്ത് തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. അ​തേ​സ​മ​യം, മി​ക​ച്ച ഫോ​മി​ലു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ജോ ​റൂ​ട്ട് ര​ണ്ട് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം ജ​സ്പ്രീ​ത് ബും​റ നി​ല​നി​ര്‍​ത്തി​യ​പ്പോ​ൾ മി​ന്നും പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ ആ​ര്‍. അ​ശ്വി​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ ആ​റാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.

ടെ​സ്റ്റ് ടീം ​റാ​ങ്കിം​ഗി​ല്‍ 117 പോ​യ​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ ര​ണ്ടാ​മ​തും ഇം​ഗ്ല​ണ്ട് മൂ​ന്നാ​മ​തു​മാ​ണ്.