തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

കൊ​ല്ലം ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ മെ​മു ട്രെ​യി​ൻ ത​ട്ടി​യാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കു​ട്ടി​ക്ക് ഏ​ക​ദേ​ശം അ​ഞ്ചു​വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.