മും​ബൈ: ഭ​യ​ന്ദ​ര്‍ ഈ​സ്റ്റി​ലെ ആ​സാ​ദ് ന​ഗ​ര്‍ ചേ​രി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. നി​ര​വ​ധി വീ​ടു​ക​ളും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. രാ​വി​ലെ ആ​റി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ല്‍ ചി​ല​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ള​പാ​യം ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പ്ര​ദേ​ശം മു​ഴു​വ​ന്‍ പു​ക മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ചി​ല സ്‌​ഫോ​ട​നശ​ബ്ദം കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

24 ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് തീ​യ​ണയ്​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്നു.