ദേ​വി​കു​ളം: മൂ​ന്നാ​റി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന പ​ട​യ​പ്പ​യു​ടെ പ​രാ​ക്ര​മം. ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​നു സ​മീ​പം സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി കാ​ട്ടാ​ന പ​ട​യ​പ്പ ത​ട​ഞ്ഞു. മൂ​ന്നാ​റി​ൽ നി​ന്ന് ഉ​ദു​മ​ൽ​പേ​ട്ട​യ്ക്ക് പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

റോ​ഡി​ന്‍റെ ന​ടു​ക്ക് നി​ല​യു​റ​പ്പി​ച്ച ആ​ന ലോ​റി​യു​ടെ മു​ന്നി​ൽ മ​സ്ത​കം കൊ​ണ്ടി​ടി​ച്ച് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ന റോ​ഡി​ൽ നി​ന്ന് പി​ന്മാ​റി തേ​യി​ല​ത്തോ​ട്ട​ത്തി​ലൂ​ടെ സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി.

മൂ​ന്നാ​റി​ലെ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​യ പ​ട​യ​പ്പ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ട​യ​പ്പ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യി​രു​ന്നി​ല്ല.