ന്യൂ­­​ഡ​ല്‍​ഹി: ലോ​ക്കോ പൈ­​ല­​റ്റി​ല്ലാ­​തെ 80 കി­​ലോ­​മീ­​റ്റ­​റോ​ളം ച​ര­​ക്ക് ട്രെ­​യി​ന്‍ ഓ​ടി­​യ സം­​ഭ­​വ­​ത്തി​ല്‍ റെ­​യി​ല്‍­​വേ മ­​ന്ത്രി അ­​ശ്വി­​നി വൈ­​ഷ്ണ­​വ് റി­​പ്പോ​ര്‍­​ട്ട് തേ­​ടി. അ­​ന്വേ­​ഷ­​ണ­​സം­​ഘം ഇ­​ന്ന് ത­​ന്നെ മ­​ന്ത്രി​ക്ക് പ്രാ­​ഥ​മി­​ക റി­​പ്പോ​ര്‍­​ട്ട് ന​ല്‍­​കും.

ജ​മ്മു​കാ​ഷ്മീ​ർ മു​ത​ൽ പ​ഞ്ചാ​ബ് വ​രെ​യാ​ണ് ച​ര​ക്ക് ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഓ​ടി​യ​ത്. ക​ത്വാ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പ​ഞ്ചാ​ബി​ലെ ഊ​ഞ്ചി ബ​സി വ​രെ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ഓ​ടു​ക​യാ​യി​രു​ന്നു.

പി­​ന്നീ­​ട് നൂ­​റ് കി­​ലോ­​മീ­​റ്റ​ര്‍ വേ­​ഗ­​ത­​യി​ല്‍ വ­​രെ ഓ​ടി­​യ ട്രെ­​യി​ന്‍ പ­​ഞ്ചാ­​ബി­​ലെ ഹോ­​ഷി­​യാ​ര്‍­​പൂ­​രി­​ന് അ­​ടു­​ത്ത് ചെ​റി­​യ ക­​യ­​റ്റ­​മു­​ണ്ടാ­​യി­​രു­​ന്ന സ്ഥ­​ല­​ത്താ­​ണ് നി­​ന്ന​ത്. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ് സൂ​ച​ന.