ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി​പ​റ​യും. കു​റ്റ​പ​ത്രം മ​ട​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം അം​ഗീ​ക​രി​ക്ക​രു​തെ​ന്നും പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത്. കേ​സി​ൽ 11 പ്ര​തി​ക​ളും നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്.

2021 ഡി​സം​ബ​ർ 18ന് ​രാ​ത്രി​യാ​ണ് എ​സ്ഡി​പി​ഐ നേ​താ​വ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കാ​റി​ലെ​ത്തി​യ സം​ഘം ഷാ​നി​നെ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നാ​ൽ​പ്പ​തി​ല​ധി​കം വെ​ട്ടേ​റ്റ ഷാ​നി​ന്‍റെ ക​ഴു​ത്തി​ലേ​റ്റ വെ​ട്ടാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.