നാ​സി​ക്ക്: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഐ​സി​യു​വി​ന് മു​ന്നി​ൽ​വ​ച്ച് ഡോ​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​സി​ക്കി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര മോ​റാ​ണ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഡോ​ക്ട​റെ ആ​ക്ര​മി​ച്ച​ത്.

ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റും ക്രി​ട്ടി​ക്ക​ൽ കെ​യ​ർ സ്പെ​ഷ്യ​ലി​സ്റ്റു​മാ​യ കൈ​ലാ​ഷ് ര​തി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.17 ത​വ​ണ ഇ​യാ​ൾ ഡോ​ക്ട​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ്ര​തി​യും ഭാ​ര്യ​യും പ​ല​ത​വ​ണ​യാ​യി ഡോ​ക്ട​റി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​ത് മ​ട​ക്കി ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഡോ​ക്ട​ർ കേ​സ് ന​ൽ​കി​യ​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഐ​സി​യു​വി​ന് മു​ന്നി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഡോ​ക്ട​റെ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും നെ​ഞ്ചി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡോ​ക്ട​റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​യ​ത്. ഡോ​ക്ട​റു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.