ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വി​ജ​യം. ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ അ​ഞ്ചു​വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മും​ബൈ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം നേ​ടി​യ​ത്. ജ​യ​ന്‍റ്സ് മു​ന്നോ​ട്ടു​വ​ച്ച 127 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 18.1 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മും​ബൈ മ​റി​ക​ട​ന്നു.

സ്കോ​ർ: ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് 126/9. മും​ബൈ ഇ​ന്ത്യ​ൻ​സ് 129/5 (18.1). ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് ആ​ദ്യം ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മും​ബൈ ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ തീ​രു​മാ​നം ശ​രി​വെ​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ന്‍റെ തു​ട​ക്കം. ആ​ദ്യ മൂ​ന്ന് ഓ​വ​റി​നു​ള്ളി​ല്‍ ത​ന്നെ ര​ണ്ട് വി​ക്ക​റ്റ് വീ​ണു. വേ​ദ കൃ​ഷ്ണ​മൂ​ര്‍​ത്തി​യെ​യും (0) ഹ​ര്‍​ലീ​ന്‍ ഡി​യോ​ളി​നെ​യു​മാ​ണ് (8) ഗു​ജ​റാ​ത്തി​ന് ന​ഷ്ട​മാ​യ​ത്.

ഇ​രു​വ​രെ​യും വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ക്കി ഷ​ബ്‌​നിം ഇ​സ്മാ​യി​ല്‍ മും​ബൈ​യ്ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി. ഫോ​ബ് ലി​ച്ച്ഫീ​ല്‍​ഡ് (7), ദ​യ​ല​ന്‍ ഹേ​മ​ല​ത (3) എ​ന്നി​വ​രും അ​തി​വേ​ഗം മ​ട​ങ്ങി.

ഒ​രു​വ​ശ​ത്ത് വി​ക്ക​റ്റു​ക​ള്‍ വീ​ണു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ക്യാ​പ്റ്റ​ന്‍ ബെ​ത് മൂ​ണി 24 റ​ണ്‍​സു​മാ​യി ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ച്ചു.​മും​ബൈ​യ്ക്ക് വേ​ണ്ടി അ​മേ​ലി​യ കെ​ര്‍ നാ​ലും ഷ​ബ്‌​നിം ഇ​സ്മാ​യി​ല്‍ മൂ​ന്നും വീ​തം വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച മും​ബൈ​യ്ക്ക് 21 റ​ണ്‍​സി​ന് ആ​ദ്യ​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ന്‍​പ്രീ​ത് കൗ​റി​നൊ​പ്പം അ​മേ​ല്യ കേ​റും (31) ചേ​ർ​ന്ന​തോ​ടെ മും​ബൈ വി​ജ​യ തീ​ര​ത്ത​ടു​ത്തു. മു​പ്പ​ത്തി​യൊ​ന്ന് റ​ൺ​സും നാ​ലു വി​ക്ക​റ്റും വീ​ഴ്ത്തി​യ അ​മേ​ലി​യ കേ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.