കൊ​ച്ചി: ഐ​എ​സ്എ​ല്‍ ഫു​ട്ബോ​ളി​ൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. എ​ഫ്‌​സി ഗോ​വ​യോ​ട് ര​ണ്ട് ഗോ​ളി​ന് പി​ന്നി​ട്ട് നി​ന്ന ശേ​ഷം നാ​ല് ഗോ​ള​ടി​ച്ചാ​ണ് കൊ​ന്പ​ൻ​മാ​ർ ത​ങ്ങ​ളു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ ഗോ​വ​ന്‍ ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ പ​ക​ച്ചു പോ​യ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​ഞ്ഞ​ടി​ച്ച​തോ​ടെ ഗോ​വ​ൻ താ​ര​ങ്ങ​ൾ കാ​ഴ്ച​ക്കാ​രാ​യി ന​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ല്ലൂ​രി​ൽ ക​ണ്ട​ത്.

ഏ​ഴാം മി​നു​റ്റി​ല്‍ റൗ​ളി​ന്‍ ബോ​ര്‍​ജെ​സ് ബ്ലാ​സ്റ്റേ​ഴ്‌​സി​നെ ഞെ​ട്ടി​ച്ച് ഗോ​ൾ നേ​ടി. പ​ത്തു മി​നി​റ്റു​ക​ള്‍​ക്ക​കം മു​ഹ​മ്മ​ദ് യാ​സി​റി​ന്‍റെ ഫി​നി​ഷിം​ഗി​ലൂ​ടെ ഗോ​വ​യു​ടെ ര​ണ്ടാം ഗോ​ള്‍ പി​റ​ന്നു.

തി​രി​ച്ച​ടി​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യ​പ​കു​തി ഗോ​വ​യു​ടെ ര​ണ്ട് ഗോ​ള്‍ ലീ​ഡു​മാ​യി അ​വ​സാ​നി​ച്ചു. ര​ണ്ടാം​പ​കു​തി തു​ട​ങ്ങി അ​ന്പ​ത്തി​യൊ​ന്നാം മി​നി​റ്റി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ദൈ​സു​കെ സ​കാ​യ് ഗോ​ൾ​വ​ല ച​ലി​പ്പി​ച്ചു.

എ​ഴു​പ​ത്തി​യെ​ട്ടാം മി​നു​റ്റി​ൽ സ​കാ​യു​ടെ ക്രോ​സി​ല്‍ കാ​ള്‍ മ​ക്ഹ്യൂം പ​ന്ത് കൈ​കൊ​ണ്ട് ത​ട്ടി​യ​തി​ന് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍​റ്റി ല​ഭി​ച്ചു. തു​ട​ർ​ന്ന് ഡ​യ​മ​ന്‍റ​ക്കോ​സ് ബോ​ൾ വ​ല​യി​ലെ​ത്തി​ച്ച​തോ​ടെ ബ്ലാ​സ്റ്റേ​ഴ്‌​സ് 2-2ന് ​ഒ​പ്പ​മെ​ത്തി.

എൺപത്തി നാലാം മി​നി​റ്റി​ല്‍ ഡ​മ​ന്‍റ​ക്കോ​സ് വീ​ണ്ടും ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​തോ​ടെ മ​ഞ്ഞ​പ്പ​ട വി​ജ​യം ഉ​റ​പ്പി​ച്ചു. എ​ൺ​പ​ത്തി​യെ​ട്ടാം മി​നി​റ്റി​ല്‍ ഫെ​ദോ​ർ ചെ​ർ​ണി​ച്ചും ഗോ​ൾ നേ​ടി​. ജ​യ​ത്തോ​ടെ കെ​ബി​എ​ഫ്‌​സി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് നാ​ലാം സ്ഥാ​നം ഉ​റ​പ്പി​ച്ചു.