മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു എം. ജേക്കബ്; ട്വന്റി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Sunday, February 25, 2024 8:03 PM IST
കൊച്ചി: തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് വെല്ലുവിളിയുമായി ട്വന്റി 20 നേതാവ് സാബു എം. ജേക്കബ്. അതിന് ഉതകുന്ന ആറ്റംബോംബ് തന്റെ കൈയിലുണ്ടെന്നും സാബു മുന്നറിയിപ്പ് നൽകി.
ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20 യുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സാബു എം. ജേക്കബ് രംഗത്തുവന്നത്.
അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ താൻ കണ്ടിട്ടില്ലെന്നും സാബു പറഞ്ഞു.
കിഴക്കമ്പലത്ത് ചേർന്ന മഹാസമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ട്വന്റി 20 സ്ഥാനാർഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു.ചാലക്കുടിയിൽ ചാർളി പോളും എറണാകുളത്ത് അഡ്വ.ആന്റണി ജൂഡിയും മത്സരിക്കും.