ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല. ഭാ­​ര്യാ­​സ­​ഹോ­​ദ­​ര​ന്‍ അ­​ട­​ങ്ങു­​ന്ന സം­​ഘം യു­​വാ­​വി­​നെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു­​ത്തി. പ​ള്ളി​ക്ക​ര​ണൈ അം​ബേ​ദ്ക​ര്‍ സ്ട്രീ​റ്റി​ലെ പ്ര​വീ​ണ്‍ ആ​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്.

പ്ര­​വീ­​ണി­​ന്‍റെ ഭാ­​ര്യ­​യു­​ടെ സ­​ഹോ­​ദ​ര​ന്‍ ദി​നേ​ഷും സു​ഹൃ​ത്തു​ക്ക​ളു­​മാ­​ണ് അ­​ക്ര­​മം ന­​ട­​ത്തി­​യ​ത്. ശ­​നി­​യാ​ഴ്ച രാ​ത്രി പ​ള്ളി​ക്ക​ര​ണൈ​യി​ലു​ള്ള ബാ​റി​ന് സ­​മീ­​പ­​ത്തു­​വ­​ച്ചാ­​യി­​രു­​ന്നു അ­​ക്ര​മം. ത​ല​യി​ലും ക​ഴു​ത്തി­​ലും ഗു­​രു­​ത­​ര­​മാ​യി പ​രു​ക്കേ​റ്റ യു​വാ​വി­​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. സം­​ഭ­​വ­​ത്തി​ല്‍ അ­​ഞ്ച് പേ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​ട്ടു​ണ്ട്.

ഉ­​യ​ര്‍­​ന്ന ജാ­​തി­​യി­​ലൂ­​ള്ള യു­​വ­​തി​യെ പ്ര­​വീ​ണ്‍ വി­​വാ­​ഹം ചെ­​യ്­​ത­​താ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി­​ന് പി­​ന്നി­​ലെ കാ­​ര­​ണ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം. യു­​വ­​തി​യു​ടെ വീ­​ട്ടു­​കാ­​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് നാ​ലു​മാ​സം മു­​മ്പാ­​ണ് ഇ­​വ​ര്‍ വി­​വാ­​ഹി­​ത­​രാ­​യ​ത്.