"ദോ​സ്തി-16'; ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ത്രി​രാ​ഷ്ട്ര അ​ഭ്യാ​സ​ത്തി​ന് തു​ട​ക്ക​മാ​യി
"ദോ​സ്തി-16'; ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ത്രി​രാ​ഷ്ട്ര അ​ഭ്യാ​സ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, February 25, 2024 5:20 AM IST
മാ​ലി: സ​മു​ദ്ര സു​ര​ക്ഷ​യും പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലെ​യും മാ​ലി​ദ്വീ​പി​ലെ​യും ശ്രീ​ല​ങ്ക​യി​ലെ​യും കോ​സ്റ്റ്ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ നാ​ല് ദി​വ​സ​ത്തെ ത്രി​രാ​ഷ്ട്ര അ​ഭ്യാ​സ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

ഫെ​ബ്രു​വ​രി 22 നും 25 ​നും ഇ​ട​യി​ൽ ന​ട​ക്കു​ന്ന "ദോ​സ്തി-16' അ​ഭ്യാ​സ​ത്തി​നാ​യി ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​പ്പ​ൽ സ​മ​ർ​ഥും ഐ​സി​ജി​എ​സ് അ​ഭി​ന​വും ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​നാ ക​പ്പ​ലാ​യ സ​മു​ദ്ര​യും മാ​ലി​ദ്വീ​പി​ലെ​ത്തി​യി​രു​ന്നു. നി​രീ​ക്ഷ​ക​നാ​യി ബം​ഗ്ലാ​ദേ​ശും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ ഐ​സി​ജി​എ​സ് ഡോ​ർ​നി​യ​റും അ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. "ദോ​സ്തി-16' ഇ​ന്ത്യ, മാ​ലി​ദ്വീ​പ്, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ശ്രീ​ല​ങ്ക പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ഡി​ജി എ​സ്. പ​ര​മേ​ഷി​ന് മാ​ല​ദ്വീ​പ് നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് (എം​എ​ൻ​ഡി​എ​ഫ്) വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<