പ​ത്ത​നം​തി​ട്ട: കെ​പി​സി​സി​യു​ടെ സ​മ​രാ​ഗ്നി​ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​നെ​തി​രേ എ​സ്എ​ഫ്ഐ​യു​ടെ പ​രി​ഹാ​സ ബോ​ർ​ഡ്. സ​തീ​ശ​ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന വാ​ച​ക​ത്തി​നൊ​പ്പം അ​സ​ഭ്യ വാ​ക്കും ചേ​ർ​ത്താ​ണ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ​ ക​മ്മി​റ്റി​യു​ടേ​താ​ണ് ബോ​ർ​ഡെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ബോ​ർ​ഡ് ത​ക​ർ​ത്തു.

വൈ​കി​ട്ട് പ​ത്ത​നം​തി​ട്ട​യി​ൽ സ​മ​രാ​ഗ്നി ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് എ​സ്എ​ഫ്ഐ ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ അ​സ​ഭ്യ പ്ര​യോ​ഗ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് എ​സ്എ​ഫ്ഐ​യു​ടെ പ​രി​ഹാ​സം.