കോ­​ഴി­​ക്കോ­​ട്: മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി­​ലു​റ­​ച്ച് മു​സ്‌ലീം ലീ­​ഗ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീ​റ്റ് വി­​ഭ​ജ­​നം ഇ​നി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി­​യി­​ല്ലെ­​ന്ന് പാ​ര്‍­​ട്ടി സം​സ്ഥാ­​ന ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി പി.​എം.​എ.​സ­​ലാം പ്ര­​തി­​ക­​രി​ച്ചു.

ലീ­​ഗി­​ന് മൂ​ന്നാം സീ­​റ്റ് കി­​ട്ടു­​മെ­​ന്നാ­​ണ് പ്ര­​തീ­​ക്ഷി­​ക്കു­​ന്ന­​ത്. ഞാ­​യ­​റാ​ഴ്ച കോ​ണ്‍­​ഗ്ര​സും ലീ­​ഗും ത­​മ്മി​ല്‍ ന­​ട­​ക്കു­​ന്ന ച​ര്‍­​ച്ച­​യി​ല്‍ ഇ­​ക്കാ­​ര്യ­​ത്തി​ല്‍ തീ­​രു­​മാ­​ന­​മാ­​കും. ​ലോ­​ക്‌​സ­​ഭാ സീ­​റ്റ് മാ­​ത്ര­​മാ­​ണ് ചോ­​ദി­​ച്ച­​തെ­​ന്നും രാ­​ജ്യ​സ­​ഭാ സീ­​റ്റ് ത­​ങ്ങ​ള്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​ട്ടി­​ല്ലെ­​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

മൂ​ന്നാം സീ​റ്റ് ആ​വ​ശ്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​മു​സ്‌​ലിം ലീ​ഗ് ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ ചേ​രാ​നി​രി​ക്കെ​യാ​ണ് പ്ര​തി​ക​ര​ണം.