കൊ​ച്ചി: പി​റ​വ​ത്ത് ഭ​ക്ഷ​ണ​ത്തി​ന് ന​ല്‍​കി​യ ക​റി​യി​ല്‍ ഗ്രേ​വി കു​റ​ഞ്ഞെ​ന്നാ​രോ​പി​ച്ച് ത​ട്ടു​ക​ട ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും മ​ര്‍​ദി​ച്ചു. ഫാ​ത്തി​മ മാ​താ സ്‌​കൂ​ളി​ന് സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന മോ​ഹ​ന​നെ​യും ഭാ​ര്യ​ക്കു​മാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഇ​ടു​ക്കി തൂ​ക്കു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ എ​ട്ടു​പേ​രാ​ണ് ഇ​വ​രെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​ത്. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ മോ​ഹ​ന​നും ഭാ​ര്യ​യും പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തി​ല്‍ പി​റ​വം പോ​ലീ​സ് കേ​സെ​ടു​ത്തു.