കാ​സ്ഗ​ഞ്ച്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​സ​ഞ്ചാ​രി​ച്ച ട്രാ​ക്ട​ര്‍ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 15പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ല്‍ നാ​ല് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ​ട്യാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ദ​രി​യാ​ബ്ഗ​ഞ്ച് പ്ര​ദേ​ശ​ത്താ​ണ് ഈ ​അ​പ​ക​ടം. ശനിയാ​ഴ്ച രാ​വി​ലെ മാ​ഗി പൂ​ര്‍​ണി​മ ദി​ന​ത്തി​ല്‍ ഭ​ക്ത​ര്‍ ഗം​ഗ​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.​

ട്രാ​ക്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വാഹനത്തിൽ 40ല്‍ ​പ​രം ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.