തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 46,000 രൂ​പ​യി​ലും ഗ്രാ​മി​ന് 5,750 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 4765 രൂ​പ​യാ​ണ്.

വ്യാ​ഴാ​ഴ്ച സ്വ​ർ​ണ​വി​ല പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 46,520 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ര​ണ്ടി​ന് 46,640 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്വ​ര്‍​ണ​വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

15ന് 45,520 ​രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലും എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല​യി​ൽ പി​ന്നീ​ട് ചാ​ഞ്ചാ​ട്ട​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

അ​തേ​സ​മ​യം വെ​ള്ളി​യു​ടെ വി​ല​യി​ലും മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല 77 രൂ​പ​യാ​ണ്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​പ​ണി വി​ല 103 രൂ​പ​യും ഒ​രു പ​വ​ൻ വെ​ള്ളി​യു​ടെ വി​ല 616 രൂ​പ​യു​മാ​ണ്.