കോ​ഴി​ക്കോ​ട്:​ കൊ​യി​ലാ​ണ്ടി​യി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കൊ​യി​ലാ​ണ്ടി ടൗ​ൺ സെ​ൻ​ട്ര​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നാ​ഥ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ ചെ​റി​യ​പു​റം ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. വെ​ട്ടേ​റ്റ സ​ത്യ​നാ​ഥ​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ മ​ഴു കൊ​ണ്ടു​ള്ള നാ​ലി​ല​ധി​കം മു​റി​വു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സി​ന്‍റെ ക​സ്റ്റ‍ി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കൊ​യി​ലാ​ണ്ടി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.