മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​പാ​ടു​ക​ള്‍ ആ​ സ​മ​യ​ത്ത് പ​റ​യു​മെ​ന്നും മു​ന്‍​കൂ​ട്ടി പ​റ​യു​ന്ന രീ​തി​യി​ല്ലെ​ന്നും സ​മ​സ്ത കേ​ര​ള ജം ​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി.​ അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാർ. മ​ല​പ്പു​റ​ത്ത് ന​ട​ന്ന സ​മ​സ്ത പ​ണ്ഡി​ത സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഇതുവരെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​തി​ന് മു​ൻപേ നി​ല​പാ​ടു​ക​ള്‍ പ​റ​യു​ന്ന ശീ​ല​മി​ല്ല. പ​ഠി​ച്ചി​ട്ട് പ​റ​യേ​ണ്ട കാ​ര്യ​മാ​ണിത്. ത​ക്ക​സ​മ​യ​ത്ത് നി​ല​പാ​ടു​ക​ള്‍ പ​റ​യും.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രാ​ണെ​ന്നൊ​ക്കെ അ​റി​യ​ട്ടെ. അ​തി​ന് മു​ന്നേ നി​ല​പാ​ടു​ക​ള്‍ പ​റ​ഞ്ഞാ​ല്‍ കു​റ​ച്ച് ക​ഴി​ഞ്ഞ് മാ​റ്റി​പ​റ​യേ​ണ്ടി​വ​രു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഇ​ന്ത്യാ മു​ന്ന​ണി ശ​ക്തി​പ്പെ​ട​ണം എ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് രാ​ഷ്ട്രീയ​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍ ക​ട​ക്കു​ന്നി​ല്ലെ​ന്ന പ​റ​ഞ്ഞ കാ​ന്ത​പു​രം ഇ​രു​മു​ന്ന​ണി​ക​ളി​ല്‍ നി​ന്നും പാ​ര്‍​ട്ടി​ക​ള്‍ കൊ​ഴി​ഞ്ഞ് പോ​വു​ക​യാ​ണ​ല്ലോ എ​ന്നും പ​റ​ഞ്ഞു.